മാധവിക്കുട്ടിയുടെ മതംമാറ്റത്തിനുപിന്നില്‍ ആഗോള അജന്‍ഡ, ചുക്കാന്‍ പിടിച്ചത് സമദാനി: എ.പി. അഹമ്മദ്

0

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നില്‍ ആഗോള അജന്‍ഡയായിരുന്നെന്നും ഇതിനുചുക്കാന്‍ പിടിച്ച മുസ്ലിംലീഗ് നേതാവ് അബ്ദുള്‍സമദ് സമദാനി പത്തുലക്ഷം ഡോളര്‍ വാങ്ങിയെന്നും എഴുത്തുകാരനും പ്രാസംഗികനുമായ എ.പി. അഹമ്മദ്. കഴിഞ്ഞകൊല്ലമാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയതെങ്കിലും സാംസ്‌കാരികലോകവും മാധ്യമങ്ങളും ഈ ഞെട്ടിപ്പിക്കുന്ന ആരോപണത്തെ തമസ്‌കരിക്കുകയായിരുന്നു. ജനം ടിവിയാണ് ഇക്കാര്യം വീണ്ടും ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഈ വാര്‍ത്ത സജീവചര്‍ച്ചയായിട്ടും സാംസ്‌കാരിക നായകരെല്ലാം പതിവ് മൗനം തുടരുകയാണ്. മുസ്ലിം ലീഗ് നേതാക്കളാരും പ്രതികരിച്ചില്ല, സമദാനിയാകട്ടെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

യുക്തിവാദികളുടെ കൂട്ടായ്മയായ ‘ചര്‍വാകം’ സെമിനാറിലായിരുന്നു സി.പി.ഐയുടെ സാംസ്‌കാരിക വിഭാഗമായ യുവകലാസാഹിതിയുടെ സംസ്ഥാനസെക്രട്ടറി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. മാധവിക്കുട്ടിയുടെ പ്രിയസുഹൃത്തായ കനേഡിയന്‍ എഴുത്തുകാരി മെര്‍ലി വിസ്‌ബോര്‍ഡിന്റെ പുസ്തകത്തില്‍ ഇക്കാര്യങ്ങളൊക്കെ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധവിക്കുട്ടിയെ ചാലിയാറിന്റെ തീരത്തെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ബലാത്ക്കാരം ചെയ്‌തെന്നും തുടര്‍ന്ന് വിവാഹവാദ്ഗാനം നല്‍കി മതംമാറ്റിച്ചെന്നുമുള്ള ഗുരുതര ആരോപണമാണ് സമദാനിക്കെതിരേ ഉയരുന്നത്. മതംമാറിയശേഷം ചതിക്കപ്പെട്ടത് തിരിച്ചറിഞ്ഞിട്ടും സ്വന്തംമക്കളുടെ ഭീരുത്വംകൊണ്ടാണ് മാധവിക്കുട്ടി തിരികെപോകാതെ നിന്നതെന്നും അദ്ദേഹം പറയുന്നു.

സമദാനിയുടെ പങ്ക് പരസ്യമായ രഹസ്യമായിട്ടും മാധവിക്കുട്ടിയുടെ കഥ സിനിമയാക്കിയ കമലിന്‌പോലും സമദാനിയുടെ വേഷവിധാനങ്ങളല്ലാതെ പേരുപറയാനുള്ള ധൈര്യമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനമെന്ന അജന്‍ഡ ഭംഗിയായി നടത്തി കേരളത്തില്‍ മതതീവ്രവാദത്തിന് അടിസ്ഥാനമിട്ട സംഭവമാണിതെന്നാണ് സൂചന. എന്നിട്ടും ഇക്കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും സാംസ്‌കാരിക കേരളവും മൗനംതുടരുകയാണ്.

(യുട്യൂബില്‍ 2019 മാര്‍ച്ച് 16 ന് ഈ പ്രസംഗം യുട്യൂബില്‍ ഉണ്ട്. 15 മിനിട്ടോളമുള്ള വീഡിയോയില്‍ 11ാം മിനിട്ടു മുതലുള്ള ഭാഗത്താണ് മാധവിക്കുട്ടിയെപ്പറ്റിയുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നത്.)

LEAVE A REPLY

Please enter your comment!
Please enter your name here