ഗ്രെറ്റ ത്യുൻബേ പതിനെട്ടാം പിറന്നാളില്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കുന്നു

ലോകത്തിലെ കൗമാരക്കാരുടെ മാതൃകയായ, കാലവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായെത്തി ലോകനേതാക്കളെ വരെ ഞെട്ടിച്ച ഗ്രെറ്റ ത്യുൻബേ തന്റെ. പതിനെട്ടാം പിറന്നാളിന്റെ ആഘോഷത്തിരക്കിലാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയുന്നത് അവരാല്‍ ചെയ്യൂ എന്നാണ് തന്റെ പിറന്നാളാഘോഷത്തിനിടെ ഗ്രെറ്റ ലോകത്തോട് പറഞ്ഞത്. സണ്‍ഡേ ടൈംസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഈ പിറന്നാളിന് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ പറ്റിയും ഗ്രെറ്റ ലോകത്തോട് പറഞ്ഞത്. സണ്‍ഡേ ടൈംസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഈ പിറന്നാളിന് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ പറ്റിയും ഗ്രെറ്റ മനസ്സു തുറന്നു. .

തന്റെ ബൈക്കിന്റെ ഹെഡ്‌ലൈറ്റുകള്‍ മാറ്റണമെന്നായിരുന്നു ഒരു ആഗ്രഹം. കാരണം തന്റെ നാടായ സ്വീഡനില്‍ തണുപ്പുകാലത്ത് വെളിച്ചം കുറവായിരിക്കും എന്നാണ് ഗ്രെറ്റയുടെ മറുപടി. അതിനൊപ്പം തനിക്ക് ഇനിമുതൽ പുതിയ വസ്ത്രങ്ങള്‍ വേണ്ടെന്നും വസ്ത്രങ്ങള്‍ ധാരാളമുള്ള ആളുകളെ തനിക്കറിയാം, അവരോട് ചോദിച്ചാല്‍ എനിക്ക് ഒരു ജോഡി വസ്ത്രം കിട്ടുമെന്നും ഗ്രെറ്റ പറയുന്നു. 2018 ലാണ് ഗ്രെറ്റ കാലാവസ്ഥാമാറ്റങ്ങള്‍ക്കെതിരെ തന്റെ സമരം തുടങ്ങി വച്ചത്. സ്വീഡിഷ് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു ഗ്രെറ്റയുടെ സമരം.

സമരം പിന്നീട് ലോകമെങ്ങുമുള്ള കൗമാരക്കാര്‍ ഈ പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു. ദീര്‍ഘദൂര വിമാനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ പരിസ്ഥിതിക്ക് ദീര്‍ഘദൂര വിമാനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുമെന്ന് അറിഞ്ഞതോടെ തന്റെ യാത്രകള്‍ ബോട്ട് മാര്‍ഗമാക്കിയിരുന്നു ഗ്രെറ്റ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുകയും  അന്തരീക്ഷ മലനീകരണം കൂടുതല്ൽ സൃഷ്ടിക്കുന്ന വിമാനമാര്‍ഗം സഞ്ചരിക്കുന്നവരെപ്പറ്റിയും ഗ്രെറ്റയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അവരെ വിമര്‍ശിക്കാന്‍ ഗ്രെറ്റ മടിച്ചു. മറ്റുള്ളവരെ കുറിച്ച് ഞാന്‍ പറയില്ല, എന്താണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവരോട് ഞാന്‍ പറയില്ല, എന്താണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവരോട് ഞാന്‍ പറയില്ലെന്നുമാണ് ഗ്രെറ്റ മറുപടി നല്‍കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here