പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നത് ലൈംഗിക ബന്ധത്തിന് തയാറാണെന്ന് അറിയിക്കാന്‍… മീശയിലെ പരാമര്‍ശം വിവാദത്തില്‍, ഹരീഷിനെതിരെ സൈബര്‍ ആക്രമണം

0

യുവ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവല്‍ മീശ വിവാദത്തില്‍. ഹൈന്ദവ സ്ത്രീകളുടെ കുളിച്ചൊരുങ്ങിയുള്ള അമ്പല ദര്‍ശനം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയാറാണെന്ന വിളിച്ചറിയിക്കലാണെന്ന പരാമര്‍ശത്തിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുള്ളത്.

ഹരീഷിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുള്ളത്. ഇതു പ്രസീദ്ധീകരിക്കാന്‍ തയാറായ മാതൃഭൂമിക്കെതിരെയും വിമര്‍ശനം രൂക്ഷമാണ്. മനപ്പൂര്‍വ്വം ഹിന്ദുത്വത്തെ അവഹേളിക്കാന്‍ ഹരീഷ് ശ്രമിച്ചുവെന്നാണ് വിമര്‍ശകരുടെ ആരോപണം. ആക്രമണങ്ങള്‍ രൂക്ഷമായതോടെ ഹരീഷ് ഫേസ്ബുക്ക് അക്കൗണ്ട് പിന്‍വലിച്ചു. എന്നാല്‍, പരസ്യമായി പ്രതികരിച്ചിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here