വയനാട് | വയനാട് കല്‍പ്പറ്റയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് ഒരു വനിതാ ടൂറിസ്റ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മയാണ് മരിച്ചത്. മേപ്പാടിക്കടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. മരക്കമ്പുകള്‍ ഉപയോഗിച്ച് ഉണങ്ങിയ പുല്ല് കൊണ്ട് മേഞ്ഞ ടെന്റ് അപ്രതീക്ഷിതമായി തകര്‍ന്നുവീണതാണ് അപകടത്തിലേക്ക് നയിച്ചത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സ് ഉള്‍പ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. പരിക്കേറ്റ മറ്റ് മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here