Site icon Roundupkerala.com

ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള ആദ്യത്തെ മികവിന്റെ കേന്ദ്രം ആരംഭിച്ചു

ബംഗളൂരു | ഇന്ത്യയുടെ വളരുന്ന ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ആദ്യത്തെ സംസ്ഥാന നേതൃത്വത്തിലുള്ള ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള മികവിന്റെ കേന്ദ്രം ആരംഭിച്ചു. സാറ്റ്‌കോം ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഇന്ത്യയുമായി സഹകരിച്ച് കര്‍ണാടക ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സൊസൈറ്റിയാണ് സംരംഭത്തിനു പിന്നില്‍.
ഗവണ്‍മെന്റ്, വ്യവസായം, അക്കാദമിക് മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ബഹിരാകാശ സാങ്കേതികവിദ്യകളുടെ വാണിജ്യ പ്രയോഗങ്ങള്‍ ത്വരിതപ്പെടുത്തുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

Exit mobile version