വില കയറി തുടങ്ങി, ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതി, കേരളം ലോറി സമരത്തിന്റെ ചൂടിലേക്ക്

0

പച്ചക്കറി വില കയറി തുടങ്ങി. പലചരക്കു സാധാനങ്ങളുടെ കാര്യവും മാറ്റൊന്നല്ല. നിര്‍മ്മാണ മേഖല അടക്കം എല്ലാമേഖലയും നിശ്ചലമായി തുടങ്ങുന്നു…

സംസ്ഥാനത്തേക്ക് വന്നിരുന്ന ചരക്കു ലോറികള്‍ ഇപ്പോള്‍ അതിര്‍ത്തി കടന്നു വരുന്നത് വളരെ കുറച്ചെണ്ണം മാത്രമാണ്. എത്തുന്നവയെയാകട്ടെ വഴിയില്‍ തടയുകയും ചെയ്യുന്നു. ഇതോടെ ദിവസങ്ങള്‍ മാത്രം പിന്നിട്ട ലോറി സമരത്തിന്റെ കയ്പ്പ് പ്രകടമായി തുടങ്ങി.

സംസ്ഥാനത്ത് എത്തുന്ന പച്ചക്കറിയുടെ കാര്യത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. പതിവായി എത്തുന്ന ലോറികളൊന്നും എത്തുന്നില്ല. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറി കൂടുതലായി എത്താനുള്ളത്. ഇവ നിലച്ചതോടെ പച്ചക്കറി വിലയില്‍ കാര്യമായി തന്നെ ഉയര്‍ന്നു തുടങ്ങി. പച്ചക്കറി മാത്രമല്ല, മറ്റു സാധനങ്ങളുടെ വരവും കുറഞ്ഞിട്ടുണ്ട്.

അധികം വൈകാതെ പലചരക്കു സാധനങ്ങളിലും വിലക്കയറ്റം പ്രകടമാകുമെന്നാണ് റിപ്പോര്‍ട്ട്. മണല്‍ അടക്കമുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയും നിലച്ചു. നിരക്കും കൂടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ മേഖല മാത്രമല്ല, ലോറിയില്‍ എത്തിക്കേണ്ട ആവശ്യമുള്ള മേഖലകളെല്ലം മുടങ്ങുന്ന സ്ഥിതിയാണ്. പല നിര്‍മ്മാണ കേന്ദ്രങ്ങളിലും ജോലികള്‍ നിര്‍ത്തിവച്ചു തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.

അതേസമയം, ലോറി സമരത്തിന്റെ മറവില്‍ പൂഴ്ത്തിവയ്പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here