യു.പിയില്‍ പുതുചരിത്രം, രണ്ടാംവട്ടം യോഗി മന്ത്രിസഭ അധികാരമേറ്റു

ലക്‌നൗ: പുതുചരിത്രം രചിച്ച് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വര്‍ഷത്തെ യു.പി. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്കു തുടര്‍ഭരണം ലഭിക്കുന്നത്.

രണ്ടു ഉപമുഖ്യമന്ത്രിമാരെയാണ് ഇക്കുറി യോഗി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്കു വീണ്ടും പദവി ലഭിച്ചപ്പോള്‍ മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്കു സ്ഥാനം നഷ്ടമായി. ബ്രാഹ്‌മണ വിഭാഗം നേതാവ് ബ്രജേഷ് പഥകാണ് രണ്ടാമത്തെ ഉപമുഖ്യമന്ത്രി. യോഗിയെ കൂടാതെ 27 മന്ത്രിമാരാണ് ലക്‌നൗ അടല്‍ ബിഹാരി വാജ്‌പോയി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. 403 അംഗ നിയമസഭയില്‍ 255 സീറ്റുകളില്‍ ജയിച്ചാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.

Yogi Adityanath has been sworn in as the Chief Minister of Uttar Pradesh for the second time in a row, in the presence of dignitaries including Prime Minister Narendra Modi, senior BJP leaders and Bollywood stars. Yogi is the first Chief Minister of the state to return to power in 37 years.

#yogi, #UP, #bjp

LEAVE A REPLY

Please enter your comment!
Please enter your name here