സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന യെസ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ മൊറോട്ടോറിയം ഏര്‍പ്പെടുത്തി. പിന്നാലെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
മൂലധനം സമാഹരിക്കാന്‍ ഒരു വര്‍ഷത്തിലധികമായി ശ്രമം നടത്തുന്ന യെസ് ബാങ്കിന് പ്രതിസന്ധി മറികടക്കാന്‍ സാധിച്ചിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മോറട്ടോറിയം നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുന:സംഘടനയുണ്ടാകുമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയയം, രാവിലെ 33.15 ശതമാനമുണ്ടായിരുന്ന ഓഹരികള്‍ താമസിയാതെ 82 ശതമാനം ഇടിഞ്ഞു. 5.65 ലേക്കാണ് വില ഇടിഞ്ഞത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 286 രൂപയായിരുന്നു.