യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കും, അയോഗ്യരായ എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്

0

ബംഗളൂരു: കര്‍യെദ്യൂരപ്പ ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേല്‍ക്കും. രാവിലെ ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ് മന്ത്രിസഭാ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ.

രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത അടക്കം ബിജെപി കേന്ദ്ര നേതൃത്വം പരിശോധിച്ചിരുന്നു. പിന്നായൊണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത്. അതിനിടെ സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് വിമത എം.എല്‍.എ മാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തള്ളി, സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. നിയമസഭയുടെ കാലാവധി തീരുന്നത് വരെയാണ് എംഎല്‍എമാരുടെ അയോഗ്യത നിശ്ചയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here