സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പരസ്ത്രീ ബന്ധം ന്യായീകരിച്ചു, ഭാര്യ ആത്മഹത്യ ചെയ്തു

0

ചെന്നൈ: വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ന്യായീകരിച്ചപ്പോള്‍ വാക്കേറ്റമായി. ഒടുവില്‍ ഭാര്യ ജീവനൊടുക്കി.

ചെന്നൈ എം.ജി.ആര്‍. നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്കലിനുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇരുവരും രണ്ടു വര്‍ഷം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. പുഷ്പതല ടിബി രോഗിയാണ്. രോഗം കണ്ടെത്തിയശേഷം ഭര്‍ത്താവ് തന്നില്‍നിന്ന് അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുകളോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു സ്ത്രീയോട് ഭര്‍ത്താവിനുള്ള അടുപ്പം പുഷ്പലത മനസിലാക്കിയത്.

ഭര്‍ത്താവ് വൈകി വീട്ടിലെത്തിയതുമായി ബന്ധപ്പെട്ടുള്ള വഴക്കാണ് ആത്മഹത്യയില്‍ കലാശിച്ചത്. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീം കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ അതേ കോടതിവിധി പ്രകാരം ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനു കേസ് എടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here