മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് ഒതുക്കാന്‍ സാമ്പത്തിക ഇടപാടു നടന്നുവെന്ന് ആരോപണം.

എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഇവര്‍ക്കിടയില്‍ 18 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് പ്രഭാകര്‍ എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തല്‍ നടത്തുന്നത്.

നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗോസാവിയെ കാണാതായതിനു പിന്നാലെ സമീര്‍ വാംഖഡെയില്‍നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം.

അതേസമയം, പ്രഭാകറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും എന്‍.സി.ബിയിലെ മറ്റു ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു. സത്യവാങ്മൂലത്തിലുള്ള അന്വേഷണ ഏജന്‍സിയുടെ പ്രതികരണം കോടതിയെ അറിയിക്കുമെന്നും എന്‍.സി.ബി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here