കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ ഭര്‍ത്താവിനെ ഭാര്യ നടുറോഡില്‍ കൈകാര്യം ചെയ്തു

0

കോയമ്പത്തൂര്‍: കൈയില്‍ കാമുകിയുടെ പേര് പച്ചകുത്തിയിരിക്കുന്നു… വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ തന്നെ ഭര്‍ത്താവിന് നടുറോഡില്‍ ഭാര്യയുടെ വക തല്ല്.

പൊതുനിരത്തില്‍ പട്ടാപ്പകലായിരുന്നു നവവരനെ ഭാര്യ കൈകാര്യം ചെയ്തത്. നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് തല്ലുകൊള്ളുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വ്യക്തമായത്. കിണത്തുകടവ് സ്വദേശിയായ യുവാവിന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു സംഭവം. മുന്‍ ഭാര്യയുടേയോ തന്റെയോ അല്ലാതെ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേര് കൈയില്‍ പച്ചകുത്തിയിരുന്നതാണ് ഭാര്യയെ ചൊടിപ്പിച്ചത്.

വിവാഹശേഷം ഭര്‍ത്താവില്‍ നിന്ന് പെണ്‍കുട്ടിക്ക് പരിഗണന ലഭിച്ചിരുന്നില്ല. ഇതിനിടെ, ഒത്തുതീര്‍പ്പിന് ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here