വാട്സ് ആപ് ഇന്ത്യാ തലപ്പത്ത് അഴിച്ചുപണി, ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു, ശിവനാഥ് തുക്രാലിനെ പബ്ലിക് പോളിസി ഡയറക്ടറായി നിയമിച്ചു

ന്യൂഡൽഹി | വാട്സ് ആപ് ഇന്ത്യയുടെ തലപ്പത്ത് അഴിച്ചു പണി. വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അഭിജിത്തിന്റെ രാജി. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജിവച്ചു.

ടെക് ഭീമനായ ശിവനാഥ് തുക്രാലിനെ ഇന്ത്യയിലെ മെറ്റായുടെ പബ്ലിക് പോളിസി ഡയറക്ടറായി നിയമിച്ചതായി വാട്സ് ആപ് മേധാവി വിൽ കാത്കാർട്ട് പ്രഖ്യാപിച്ചു. അഭിജിത് ബോസിന്റെ ബൃഹത്തായ സേവനങ്ങൾക്ക് വാട്സാപ് മേധാവി വിൽ കാത്കാർട്ട് നന്ദി അറിയിച്ചു.

WhatsApp India Head, Meta India Public Policy Head Resign

LEAVE A REPLY

Please enter your comment!
Please enter your name here