പ്രിയങ്കാ ഗാന്ധിയുടെ വാട്‌സ്ആപ്പും ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്

0
3

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടുന്നുവെന്ന് കോണ്‍ഗ്രസ്. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കു പുറമേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍.സി.പി. നേതാവ് പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ന്നതായും കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

ഇന്ത്യക്കാരായ 121 പേരുടെ ഫോണ്‍ ചോര്‍ത്തിയ വിവരങ്ങള്‍ സെപ്റ്റംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് വാട്‌സ്ആപ്പ് കൈമാറിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. വിഷയത്തില്‍ പ്രിയങ്ക നിയമ നടപടിക്കു ഒരുങ്ങുന്നുവെന്നാണ് സൂചന.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധി ബി.ജെ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണിലേക്ക് അനാവശ്യമായി ഇടപെടാന്‍ ബി.ജെ.പിയോ സര്‍ക്കാരോ ഇസ്രയേല്‍ ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ അതു മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here