മുംബൈ: പഴയകാല ബോളിവുഡ് സിനിമകളിലെ നായകനും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായിരുന്ന വിനോദ് ഖന്ന (70) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബി.ജെ.പി. എം.പിയാണ്. 1997ല്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് ലോക്‌സഭാംഗമായി. 2002ലെ വാജ്പെയ് സർക്കാറിൽ സാംസ്കാരികം, ടൂറിസം, വിദേശകാര്യം എന്നീ വകുപ്പുകൾ വകകാര്യം ചെയ്തിരുന്നു. 2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരില്‍ നിന്ന് ജയം ആവര്‍ത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പല്‍ പരാജയപ്പെട്ടു. 2014ല്‍ ഗുരുദാസ്പുരില്‍ നിന്നു തന്നെ വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here