ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

0

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി തള്ളി. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രമേയം സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കിയാണ് വെങ്കയ്യ നായിഡുവിന്റെ നടപടി. ഇംപീച്ച്‌മെന്റ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
പ്രമേയത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി. നിരവധി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയശേഷമാണ് വെങ്കയ്യനായിഡുവിന്റെ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here