വരുണ്‍ ഗാന്ധി പ്രതിരോധരഹസ്യങ്ങള്‍ ആയുധ ഇടനിലക്കാര്‍ക്ക് ചോര്‍ത്തിയെന്ന് പരാതി

0

ഡല്‍ഹി: ബിജെപി എംപിയും കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി പ്രതിരോധരഹസ്യങ്ങള്‍ ആയുധ ഇടനിലക്കാര്‍ക്ക് ചോര്‍ത്തിയെന്ന് പരാതി. ആയുധഇടനിലക്കാരനായ അഭിഷേക് വര്‍മയാണ് വരുണിനെ കുടുക്കിയതെന്ന് പരാതിയില്‍ പറഞ്ഞു. സ്ത്രീകളെ ഉപയോഗിച്ച് ബ്ളാക്ക്മെയില്‍ ചെയ്താണ് വരുണില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കാണിച്ച് അമേരിക്കയില്‍ അഭിഭാഷകനായ എഡ്മണ്ട്സ് അലന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

ആരോപണത്തിന് തെളിവായി ഒട്ടേറെ ചിത്രങ്ങളും അലന്‍ പരാതിയോടൊപ്പം വച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, ആരോപണം നിഷേധിച്ച വരുണ്‍ ഗാന്ധി ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ തനിക്ക് പ്രാമുഖ്യം ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണമെന്ന് അവകാശപ്പെട്ടു. രാഹുല്‍വര്‍മയെ അറിയാമെങ്കിലും ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here