വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ച്‌ യു.എസ്. ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലാണ് യു.എസിന്റെ പ്രഖ്യാപനം. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറേ ത്വയ്ബ ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാവ് സാജിദ് മിറിനെ പിടികൂടാനുള്ള വിവരമാണ് നല്‍കേണ്ടത്. ആക്രമണത്തിന്റെ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുള്ള തെളിവുകള്‍ നല്‍കിയാല്‍ അഞ്ചു മില്യണ്‍ ഡോളര്‍ വരെ നല്‍കുമെന്നാണ് യു.എസ് വാഗ്ദാനം.

2008 നവംബര്‍ 26നാണ് മുംബൈയില്‍ 10 പാക് ഭീകരര്‍ ആക്രമണം നടത്തിയത്. താജ് ഹോട്ടല്‍, ഒബ്‌റോയ് ഹോട്ടല്‍, ലിയോപാര്‍ഡ് കഫേ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവാസി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തുകയും രക്ഷപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ പിടികൂടി വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.  മുംബൈ ഭീകരാക്രമണത്തിന്റ ഓപ്പറേഷന്‍ മാനേജറായിരുനനു സാജിദ് മിര്‍. പദ്ധതി നടപ്പാക്കുന്നതിലും തയ്യാറെടുപ്പുകളിലും മിറിന് വ്യക്തമായ പങ്കുണ്ട്. യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ 2011-ല്‍ കേസെടുത്തിട്ടുണ്ട്. 2011- ഏപ്രില്‍ 22-ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2019-ല്‍ എഫ്ബിഐയുടെ തീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമിന്റെ പ്രസ്താവനയില്‍ പറയുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here