ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ 153 പേര്‍ മരിച്ചതായി വിവരം. 18 ജില്ലകളാണ് പ്രളയദുരിതത്തിലായത്. ബിഹാറില്‍ മാത്രം 40 പേര്‍ മരിച്ചു.
യുപിയിലും, ബിഹാറിലും കനത്ത മഴയാണ് കഴിഞ്ഞ നാലു ദിവസമായി പെയ്ത് കൊണ്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജാര്‍ഖണ്ഡിലും സമാന അവസ്ഥയാണ്. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഉത്തരാഖണ്ഡിലും മഴക്കെടുതികളില്‍ പതിമൂന്ന് പേര്‍ മരിച്ചു.

പാട്‌നയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയേയും കുടുംബത്തേയും ദേശീയ ദുരന്തനിവാരണസേനയെത്തിയാണ് രക്ഷിച്ചത്. നാലുദിവസമായി കൃഷിമന്ത്രി പ്രേംകുമാറും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കയായിരുന്നു. ഇവരെയും രക്ഷിച്ചു.

മഴയ്ക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളംപൊങ്ങിയതോടെ ബലിയജില്ലയിലെ 850 തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here