യു.പി. ബാര്‍ കൗണ്‍സിലിന്റെ ആദ്യ വനിതാ പ്രസിഡന്റ് കോടതി വളപ്പില്‍ വെടിയേറ്റു മരിച്ചു

0

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്റെ ആദ്യ വനിതാ പ്രസിഡന്റായി രണ്ടു ദിവസം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്റെ വെടിയേറ്റ് മരിച്ചു. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here