ആറിലേറെ വാക്‌സിനുകള്‍ കൂടി രാജ്യത്ത് തയാറാകുന്നു, 71 രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സില്‍ നല്‍കി

ഭോപാല്‍: ഇന്ത്യയില്‍ ആറിലധികം കോവിഡ് വാക്‌സിനുകള്‍ കൂടി തയാറാകുന്നു. കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി.

കോവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. ലോകനേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. കോവിഡിന്റെ തുടക്കകാലത്ത് ഒരു പരിശോധനാ കേന്ദ്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്നത് 2412 ആയി ഉയര്‍ന്നു. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യതതുടനീളം 1.84 കോടി വാക്‌സിന്‍ ഡോസുക ആളുകള്‍ക്കു നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here