കേന്ദ്ര പരിസ്​ഥിതി മന്ത്രി അനിൽ മാധവ്​ ദവെ അന്തരിച്ചു

0
4

ഡൽഹി: കേന്ദ്ര പരിസ്​ഥിതി മന്ത്രി അനിൽ മാധവ്​ ദവെ (60)അന്തരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്​. 2016 ജൂലൈ അഞ്ചിന്​ മന്ത്രി സഭാ വികസനത്തിലൂടെയാണ്​ അനിൽ ദവെക്ക്​ മന്ത്രി പദം ലഭിച്ചത്​.

പരിസ്​ഥിതി –വനം–കാലാവസ്​ഥാ വ്യതിയാന വകുപ്പി​​െൻറ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. 2009 മുതല്‍ മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ദവെയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. 1956 ജൂലൈ ആറിന്​ ഉജ്ജയിനിയിലെ  ഭട്​നാഗറിലാണ്​ ജനനം. അവിവാഹിതനായ പരിസ്ഥിതി സ്‌നേഹി കൂടിയായ ദവെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയത് ആര്‍.എസ്.എസിലൂടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here