നാലു വര്‍ഷ ബിരുധ പഠനത്തിനു സയന്‍സ് ആര്‍ട്‌സ് വേര്‍തിരിവുണ്ടാകില്ല, ഓരോ വര്‍ഷവും സര്‍ട്ടിഫിക്കറ്റ്

ന്യുഡല്‍ഹി | ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 മുതല്‍ നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെയും ഗവേഷണ കോഴ്‌സുകളുടെയും കരടു മാര്‍ഗ രേഖ തയാറായി. ഗവേഷണത്തോടു കൂടിയ നാലു വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കിയ 7.5 സിജിപിഎ ഉള്ള വിദ്യാര്‍ത്ഥിക്കു നേരിട്ടു പി.എച്ച്.ഡിക്കു പ്രവേശനം നേടാനാകും.

പുതിയ മാര്‍ഗരേഖ പ്രകാരം സയന്‍സ്, ആര്‍ട്‌സ് എന്നിങ്ങനെ വേര്‍തിരിച്ചുള്ള ബിരുദകോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ബഹുമുഖ പ്രതിഭകളായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ശാസത്ര, സാങ്കേതിക, ആര്‍ട്‌സ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. യു.ജി.സിയുടെ 556ാമത് യോഗം അംഗീകരിച്ച കരട് പൊതുജനാഭിപ്രായത്തിനായി ഉടന്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ നാലു വരെ അഭിപ്രായം രേഖപ്പെടുത്താം.

90 ദിവസം നീണ്ടു നില്‍ക്കുന്ന എട്ടു സെമസ്റ്ററുകളാകും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവുക. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഗണിതം, വോക്കേഷണല്‍ എജ്യുക്കേഷന്‍ എന്നിവയാണ് പ്രധാന വിഷയങ്ങള്‍. ഇംഗ്ലീഷ്, പ്രാദേശിക ഭാഷ, ഇന്ത്യയെ മനസിലാക്കാനുള്ള കോഴ്‌സ്, എണ്‍വയോണ്‍മെന്റല്‍ സയന്‍സ്, ആരോഗ്യം അല്ലെങ്കില്‍ യോഗ, സ്്‌പോര്‍ടസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ അനാലിസിസ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ വിഷയങ്ങള്‍ ഇക്കാലയളവില്‍ പഠിക്കണം.

ഈ സെമസ്റ്ററുകളുടെയും മാര്‍ക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും നാലു മുതല്‍ ആറുവരെയുള്ള സെമിസ്റ്ററുകളുടെ പ്രാധാന പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു അവസരം ലഭിക്കുക. അവയില്‍ ഏതു വിഷയത്തിലാണോ വിദ്യാര്‍ത്ഥി സപെഷ്യലൈസേഷനു തിരഞ്ഞെടുക്കുന്നത് അവയിലൂന്നിയാകും ഏഴും എട്ടും സെമസ്റ്ററുകള്‍. രണ്ടു, നാലു സെമിസ്റ്ററുകളുടെ ഭാഗമായി ഇന്റേണല്‍ ഷിപ്പുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 15 മണിക്കൂറിനു ഒരു ക്രെഡിറ്റെന്ന കണക്കില്‍ 160 ക്രെഡിറ്റുകളാണ് നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്ലാസ് മുറിയിലെ അധ്യയനത്തിലൂടെ വിദ്യാര്‍ത്ഥിക്കു നേടേണ്ടത്.

ഏഴാം സെമസ്റ്ററിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ഗവേഷണ പ്രോജക്ട് ഏറ്റെടുക്കേണ്ടതുണ്ട്. എട്ടാമത്തെ സെമസ്റ്ററില്‍ പഠിക്കേണ്ടതും തെരഞ്ഞെടുത്തതുമായി വിഷയത്തിലൂന്നിയാകും ഈ ഗവേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും കരട് പറയുന്നു. ആദ്യ വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, രണ്ടാം വര്‍ഷം ഡിപ്ലോമ, മൂന്നാം വര്‍ഷം ബിരുദം, നാലം ഘട്ടത്തില്‍ ഓണേഴ്‌സ് എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഏതു ഘട്ടത്തിലും അതുവരെ നേടിയ വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി പഠനം അവസാനിപ്പിക്കാന്‍ സാധിക്കും.

പി.എച്ച്.ഡി സീറ്റുകളില്‍ 60 ശതമാനം നെറ്റ്/ജെആര്‍എഫ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നു നികത്തണമെന്നും യു.ജി.സി നിര്‍ദേശിക്കുന്നു. ബാക്കിയുള്ളത് സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്നാകാം. നിലവില്‍ എസ് സി/ എസ്.ടി./ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇ.ഡബ്ല്യു.എസ്. വിദ്യാര്‍ത്ഥികള്‍ക്കു കൂടി ബാധകമാക്കാനും നിര്‍ദേശമുണ്ട്. ഡോക്ടര്‍ പരിശീലന കാലയളവില്‍ അധ്യാപന പരിചയം നിര്‍ബന്ധമായും നേടിയിരിക്കണമെന്നും കരട് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. 2022-23 വര്‍ഷം മുതല്‍ എം.എഫില്‍ ഡിഗ്രി അക്കാദമിക് കലണ്ടറില്‍ ഉണ്ടാകില്ല.

The draft UGC (Minimum Standards and Procedure for Award of Ph.D. Degree) Regulations, 2022, was approved during the 556th commission. Holders of four-year undergraduate degrees with a minimum CGPA (Cumulative Grade Point Average) of 7.5 will be eligible for admission to PhD programmes, according to revised norms proposed by the University Grants Commision (UGC). Under the NEP 2020, universities and colleges will offer 4-year undergraduate degrees with multiple exit and entry options.

LEAVE A REPLY

Please enter your comment!
Please enter your name here