മുഖ്യമന്ത്രി പദത്തിലേക്ക് ഉദ്ധവ്, സത്യപ്രതിജ്ഞ ഞായറാഴ്ച

0

മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മഹാവികാസ് അഘാഡിയുടെ മൂന്ന് പ്രതിനിധികള്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും. ഡിസംബര്‍ ഒന്നിന് ശിവാജി പാര്‍ക്കിലാകും സത്യപ്രതിജ്ഞ.

എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യത്തിന്റെ മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ഉദ്ധവ് താക്കറെയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്ഠമായി അംഗീകരിച്ചു.

എന്‍.സി.പി. നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് ഉദ്ധവിനെ നാമനിര്‍ദേശം ചെയ്തത്. കോണ്‍ഗ്രസിന്റെ ബാലാഹസാഹിബ് തോറാട്ട് പിന്തുണച്ചു. 288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 162 എം.എല്‍.എമാരുടെ പിന്തുണയാണ് എന്‍.സി.പി- ശിവസേന- കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here