മുസ്ലിം ലീഗിനെ ആക്രമിച്ച് യോഗി ട്വീറ്റുകള്‍ നീക്കി ട്വിറ്റര്‍

0

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലീം ലീഗിനെതിരായ രണ്ട് ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വൈറസ് പരാമര്‍ശവും ഇന്ത്യാ വിഭജനത്തില്‍ മുസ്ലീം ലീഗിനു പങ്കുണ്ടെന്ന ആരോപണവുമാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. യോഗിയുടേതിനു പുറമേ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ബി.ജെ.പി ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ, എം.എസ്. സിര്‍സ എന്നിവരുടെ ട്വീറ്റുകളും ട്വിറ്റര്‍ നീക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here