ഡൽഹി: നടപടിക്രമം പരിഗണിച്ചാൽ ലോക്‌നാഥ് ബെഹ്റയെയും പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റേണ്ടി വരുമെന്ന് സുപ്രീംകോടതി. ടി.പി. സെൻകുമാറിനെ സംസ്‌ഥാന പൊലീസ് മേധാവി സ്‌ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജിഷ കേസ്, പുറ്റിങ്ങൽ അപകടം എന്നിവയിലുണ്ടായ കൃത്യനിർവഹണ വീഴ്ചയെ തുടർന്നാണ് സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി ബെഹ്റയെയും മാറ്റേണ്ടി വരുമെന്ന് പറഞ്ഞത്. ടി.പി. സെൻകുമാറിൽ പൊതുജനത്തിന് അതൃപ്തിയുണ്ടോയെന്നു ചോദിച്ച കോടതി, ആ അതൃപ്തി രേഖകളിലുണ്ടോയെന്നും ആരാഞ്ഞു.

കേസിൽ വാദം ചൊവ്വാഴ്ചയും തുടരും. ജസ്റ്റിസ് മദൻ.ബി. ലോക്കുറാണ് കേസ് പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here