ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കള്ളന്മാര്‍ 50 കോടിയുടെ സ്വര്‍ണ്ണം കൊണ്ടുപോയി

0

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 50 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. ഫാന്‍സി മുഖംമൂടി ധരിച്ച് ലളിത ജ്വല്ലറിയിലെത്തിയമോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

ബുധനാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണു ജീവനക്കാര്‍ വര്‍ച്ചയെക്കുറിച്ചറിയുന്നത്. രാത്രി രണ്ടിനും മൂന്നിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ജുവലറിയുടെ പിറകുവശത്ത് ഭിത്തി തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here