നേതാവിന്റെ കൊലപാതകത്തിനു പിന്നലെ തൃണമുല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 10 പേര്‍ വെന്തു മരിച്ചു

കൊല്‍ക്കത്ത | തൃണമുല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ ബംഗാളിലെ ഭിന്‍ഭുമില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പന്ത്രണ്ടോളം വീടുകള്‍ അഗ്നിക്കിരയാക്കി.

പത്തിലധികം പേര്‍ വീടുകളില്‍ വെന്തു മരിച്ചു. ഒരു വീട്ടില്‍ നിന്നു മാത്രമായി ഏഴു മൃതദേഹങ്ങള്‍ അഗ്നിരക്ഷ സേന കണ്ടെടുത്തു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ബിര്‍ഭൂം ജില്ലയിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ പ്രത്യേക സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ബിര്‍ഭൂം രാംപുരഹാത് പോലീസ് സ്റ്റേഷന്‍ അധികാരിയെയും എസ്.ഡി.പി.ഒയെയും സസ്പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ബര്‍ഷാല്‍ ഗ്രാമത്തിലെ തൃണമൂല്‍ നേതാവും ബോഗ്ത്തൂയിലെ താമസക്കാരനുമായ ബാദു ഷെയ്ഖ് തിങ്കളാഴ്ച ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്കുകളിലെത്തിയ നാലംഗ സംഘം നടത്തിയ കൊലപാതകത്തിനു പിന്നാലെയാണ് മേഖലയില്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്.

താമസക്കാരെ പൂട്ടിയിട്ട ശേഷം വീടുകള്‍ക്ക് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനയെ പ്രദേശത്ത് തടയുകയും ചെയ്തു. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു.

ബീര്‍ഭൂമിലെ അക്രമസംഭവങ്ങള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നും ഇതിനു രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ വീടുകള്‍ കത്തിനശിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണെന്നായിരുന്നു തൃണമൂല്‍ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

Around 10-12 houses were set on fire last night in Birbhum followed by TMC leaders death. A total of 10 dead bodies have been recovered, 7 dead bodies were retrieved from a single house: Fire officials on death of several people after a mob allegedly set houses on fire and killed a TMC leader in Birbhum.

LEAVE A REPLY

Please enter your comment!
Please enter your name here