ലഖനൗ: ബലാത്സംഗത്തിനിരയായ യുവതിയെ അഗ്നിക്കിരയാക്കിയ ദുരന്തം വീണ്ടും. ഉന്നാവിന്റെ വേദന അടങ്ങും മുന്നേ യു.പിയില്‍ നിന്നുതന്നെയാണ് ദുരന്ത വാര്‍ത്ത വീണ്ടുമെത്തുന്നത്.

ഫത്തേപ്പൂറില്‍ 90 ശതമാനം പൊള്ളലേറ്റ 18 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയോട് കല്യാണം കഴിയുംവരെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഇന്നു രാവിലെ പഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ബന്ധുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, വീട്ടില്‍ നിന്ന് പുക ഉയരുമ്പോള്‍ ഇയാള്‍ പഞ്ചായത്തുകൂടിയ സ്ഥലത്തുണ്ടായിരുന്നുവെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here