മൂന്നാം മത്സരത്തിന്റെ മാച്ച് ഫീസ് കേരളത്തിനു നല്‍കി ടീം ഇന്ത്യ

0

ഇംഗ്ലണ്ടിനെതിരായ മൂന്നാം മല്‍സരത്തിലെ മുഴുവന്‍ മാച്ച് ഫീസും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വച്ച് ടീം ഇന്ത്യ. രണ്ടു കോടി രൂപയോ അതില്‍ കൂടുതലോ തുകയാണ് മാച്ച് ഫീയായി ടീമിന് ലഭിക്കുന്നത്.

ഒരു ടെസ്റ്റ് മല്‍സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്രെന്‍ബ്രിജ് ടെസ്റ്റ് മല്‍സരത്തിനുശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

അതേസമയം ക്യാപറ്റന്‍ വിരാട് കോഹ്‌ലിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here