താജ്മഹളിന്റെ നിറം മാറുന്നതില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

0

ഡല്‍ഹി: മുമ്പ് മഞ്ഞയായിരുന്നു, അത് തവിട്ട് നിറത്തിലേക്കും, പിന്നീട് പച്ചയായും മാറി… താജ്മഹളിന്റെ നിറം മാറുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലെയെും വിദേശത്തെയും വിദഗ്ധരെ എത്തിച്ച് ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കണം. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനമായ താജ്മഹല്‍ സംരക്ഷിക്കപെടണമെന്നു ജസ്റ്റിസുമാരായ എം.ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. പരാതിക്കാരനായ എം.സി. മേത്ത സമര്‍പ്പിച്ച ചിത്രത്തിലെ നിറം മാറ്റം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here