ലക്‌നൗ: നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്ദയാനന്ദ് അറസ്റ്റില്‍. ഷാജഹാന്‍പുരില്‍ ആശ്രമത്തില്‍നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി നല്‍കിയ 43 വീഡിയോ ദൃശ്യങ്ങളില്‍ അടങ്ങിയ പെന്‍ഡ്രൈവാണ് കേസില്‍ വഴിത്തിരിവായത്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകള്‍ ശേഖരിച്ചശേഷം മുറി പൂട്ടി മുദ്രവച്ചു. തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന പാത്രങ്ങള്‍, ടവല്‍, ടൂത്ത്‌പേസ്‌ററ്, സോപ്പ് തുടങ്ങിയവയും തെളിവായി ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായി എത്തിയാണ് അന്വേഷണ സംഘം മുറി പരിശോധിച്ചതും തെളിവുകള്‍ ശേഖരിച്ചതും.

ചിന്ദമയാനന്ദ് ഒരു വര്‍ഷമായി പീഡിപ്പിച്ചു വരുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എല്‍.എല്‍.എം കോഴസില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് ചിന്മയാനന്ദിന്റെ ആള്‍ക്കാര്‍ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും പിന്നീട് താന്‍ കുളിക്കുന്ന വീഡിയോ ചിന്മയാനന്ദ കാണിച്ചുവെന്നും തുടര്‍ന്നാണ് പീഡനമെന്നം തുടങ്ങിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here