സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രിംകോടതി

0
2

ഡല്‍ഹി: ടി. പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രിംകോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം നടപടികള്‍ എടുക്കുന്നത് എങ്ങനെയെന്ന് സുപ്രിംകോടതി ചോദിച്ചു. ഇങ്ങനെ പോയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബാക്കിയുണ്ടാകുമോ എന്നും കോടതി ചോദിച്ചു. വ്യക്തിനിഷ്ഠമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ മാര്‍ച്ച് 27നകം സത്യവാങ്മൂലം നല്‍കാനും സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here