സായിബാബയെ കുറ്റവിക്തമാക്കൽ: ശനിയാഴ്ച്ച സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിംഗ്

ന്യൂഡല്‍ഹി | മാവോവാദി ബന്ധം ആരോപിച്ചു ചുമത്തിയ കേസില്‍ പ്രൊഫ. സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തമാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ ശനിയാഴ്ച പ്രത്യേക സിറ്റിങ്. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് രാവിലെ 11 നു ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ബേല എം ത്രിവേദി എന്നിവര്‍ പരിഗണിക്കുന്നത്.

ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

രണ്ട് കാര്യങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീലിൽ ചൂണ്ടിക്കട്ടിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിഗണിക്കാതെ സാങ്കേതിക കാര്യങ്ങള്‍ മാത്രം കണക്കിലെടുത്താണ് സായിബാബ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ ടാഡ കേസുകളുമായി ബന്ധപ്പെട്ട വിധികള്‍ ആണ് ഹൈക്കോടതി പരിഗണിച്ചതെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Supreme Court Special Sitting to hear Plea Against Ex Professor GN Saibaba’s Release

LEAVE A REPLY

Please enter your comment!
Please enter your name here