വിമത എം.എല്‍.എമാര്‍ രാജി നല്‍കാന്‍ നേരിട്ട് എത്തും, സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കുമാരസ്വാമി

0

ഡല്‍ഹി: കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് വിമത എം.എല്‍.എമാരോട് ഇന്നു വൈകുന്നേരം ആറു മണിക്കു സ്പീക്കര്‍ രമേഷ് കുമാറിനു മുന്നില്‍ നേരിട്ട് ഹാജരാകാനും രാജിവയ്ക്കാനാണ് ആഗ്രഹമെങ്കില്‍ കത്ത് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. രാജികളില്‍ കൈക്കൊള്ളുന്ന തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നും മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് ജെ.ഡി.എസ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് കുമാരസ്വാമി രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here