അംഗപരിമിതര്‍ക്കു ഐ.പി.എസ് അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാം, നിയമനവും തുടര്‍ നടപടികളും അന്തിമ വിധിക്ക് അനുസൃതം

ന്യൂഡല്‍ഹി | സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ച അംഗപരിമിതര്‍ക്ക് ഐ.പി.എസിന് (IPS) അടക്കമുള്ള വിഭാഗങ്ങളിലേക്കു അപേക്ഷിക്കാന്‍ സുപ്രീം കോടതിയുടെ താല്‍ക്കാലിക അനുമതി.

ഐ.പി.എസിനു പുറമെ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന (IRPFS), ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പോലീസ് സേന (DANIPS) എന്നിവയിലേക്കും അപേക്ഷിക്കാം. എന്നാല്‍ നിയമനം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സുപ്രിം കോടതിയുടെ അന്തിമ വിധിക്കു അനുസൃതമായിരിക്കും.

സന്നദ്ധ സംഘടനായ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസബിള്‍ഡ് (National Platform for the Rights of Disabled) നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ചവര്‍ക്ക് ഏത് സര്‍വീസില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാല്‍ അംഗപരിമിതര്‍ക്ക് ഏപ്രില്‍ ഒന്നിന് നാല് മണിവരെ അപേക്ഷ നല്‍കാന്‍ സുപ്രീം കോടതി സമയം അനുവദിച്ചു. യു.പി.എസ്.സി.(UPSC) സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയര്‍ മുഖേനെയോ ആണ് അപേക്ഷ നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here