റഫാലില്‍ പറഞ്ഞത് ഏഴു ദിവസത്തിനുള്ളില്‍ വിശദീകരിക്കാന്‍ രാഹുലിന് സുപ്രീം കോടതി നോട്ടീസ്

0

ഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവുനെ ചുവടുപിടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഉത്തരവ്.

റഫാല്‍ ഇടപാടില്‍ പുറത്തുവന്ന രേഖകള്‍ പുന:പരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന തന്റെ നിലപാട് സുപ്രീം കോടതി ശരിവച്ചുവെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരായാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. പരാതിയില്‍ പറയുന്നതുപോലൊരു നിരീക്ഷണം നടത്തിയിട്ടില്ലെന്നും രേഖകള്‍ തെളിവായി പരിഗണിക്കാമെന്നു മാത്രമേ വ്യക്തമാക്കിയിട്ടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here