മേജര്‍ ഗോഗോയുടെ ചീട്ടുകീറും; തെറ്റുകാരനെങ്കില്‍ ശിക്ഷയെന്ന്  ബിപിന്‍ റാവത്ത്

0

ശ്രീനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടിയ മേജര്‍ ലിതുള്‍ ഗഗോയി കുറ്റക്കാരനാണെങ്കില്‍ കര്‍ശന നടപടിയെന്ന് കരസേനാ മേധാവി.

കശ്മീരില്‍ കല്ലെറിഞ്ഞവരെ നേരിടാന്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച സംഭവത്തിലെ വിവാദനായകന്‍ മേജര്‍ ഗോഗോയ് റോയ് കഴിഞ്ഞദിവസം കാശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന അറസ്റ്റിലായിരുന്നു. ഹോട്ടലില്‍ പെണ്‍കുട്ടിയോടൊപ്പമെത്തിയ മേജര്‍ ഗോഗോയ് റോയിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനെ പശ്ചാത്തലത്തിലായിരുന്നു കരസേനാമേധാവി ബിപിന്‍ റാവത്ത് പ്രതികരിച്ചത്.

സേനയിലെ ഏതുറാങ്കിലുള്ള ഉദ്യോഗസ്ഥനായാലും തെറ്റുകാരനെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മേജര്‍ ഗോഗോയ് കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷയും ഉണ്ടാകും. അതൊരു ഉദാഹരണമായിത്തീരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ബുധനാഴ്ചയാണ് പെണ്‍കുട്ടിയോടൊപ്പം മേജര്‍ ഗോഗോയ് പിടിയിലാകുന്നത്. 18 കാരിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ ചെറുപ്പക്കാരനെ ജീപ്പിനുമുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ മേജറിന്റെ നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് കരസേനാമേധാവി ബിപിന്‍ റാവത്ത് എടുത്തിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here