ഡല്‍ഹി: വേഗരാജാവിനെ കുറിച്ച് ചിന്തിച്ചാല്‍ മനസിലേക്ക് ഓടി വരുക ഉസൈന്‍ ബോര്‍ട്ടിന്റെ പേരാകും. എന്നാല്‍, ഉസൈന്‍ ബോള്‍ട്ടിനെക്കാലും വേഗത്തില്‍ കുതിക്കുന്ന ഒരു കാളയോട്ടക്കാരന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ശ്രീനിവാസ ഗൗഡയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇയാള്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ശ്രീനിവാസ ഗൗഡയുമായി ബന്ധപ്പെട്ട സായി അധികൃതര്‍ ഇദ്ദേഹത്തെ ബംഗളൂരു സായി സെന്ററില്‍ തിങ്കളാഴ്ച എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ ഇദ്ദേഹത്തിന്റെ കഴിവുകള്‍ സായി വിലയിരുത്തും.

ട്രയലില്‍ പങ്കെടുക്കാന്‍ ഇദ്ദേഹത്തെ ക്ഷണിക്കുമെന്നാണ് കായിക മന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ചെളിയിലൂടെ കാളയ്‌ക്കൊപ്പം 9.55 സെക്കന്റിലാണ് ശ്രീനിവാസ ഗൗഡ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.

കര്‍ണാടകയുടെ പരമ്പരാഗത കായിക ഇനമായ കമ്പാല (കാളപൂട്ട്) മത്സരത്തിലാണ് ശ്രീനിവാസ ഗൗഡ മിന്നും പ്രകടനം കാഴ്ച വച്ചത്. ശ്രീനിവാസ ഗൗഡയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ, കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ കിട്ടാത്തതെന്തെന്ന ചോദ്യമാണ് ഉയര്‍ന്നത്. നിര്‍മ്മാണ തൊഴിലാളിയായ കമ്പാല ആറു വര്‍ഷമായി കമ്പാല മത്സരത്തില്‍ സജീവമാണ്. ഇപ്പോള്‍ കര്‍ണാടകത്തിലെ അറിയപ്പെടുന്ന താരവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here