അങ്ങനെ അതുംപോയി; എസ്.പി.ജി സുരക്ഷയില്ലാതെ ഗാന്ധി ‘കുടുംബം’

0

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നു തുടങ്ങുന്ന കുടുംബക്കാര്‍ക്കുള്ള എസ്.പി.ജി. (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നീണ്ട 28 വര്‍ഷങ്ങള്‍ ‘കൈവശം’വച്ചിരുന്ന കുടുംബസുരക്ഷയാണ് ഇതോടെ കൈമോശം വന്നത്.

രാജ്യത്തെ ഏറ്റവും ശക്തമായ ഗ്രൂപ്പിന്റെ സുരക്ഷയുടെ ആവശ്യം ഇവര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മാത്രമാകും ഇനി ഈ സുരക്ഷ നിലവിലുള്ളത്.

സോണിയായ്ക്കും മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് സി.ആര്‍.പി.എഫ്. കമാന്‍ഡോ സെഡ് പ്ലസ് സുരക്ഷയാകും ഇനി മുതല്‍ നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here