ബി.സി.സി.ഐയില്‍ മത്സരമില്ല, ഗാംഗുലി പ്രസിഡന്റ്, അമിത് ഷായുടെ മകന്‍ സെക്രട്ടറി, ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറി

0

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനാകും. സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേപത്രിക സമര്‍പ്പിച്ച ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജയ ഷായ്ക്കും എതിരാളികളില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍്ജ ജോയിന്റ് സെക്രട്ടറിയായും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധൂമല്‍ ട്രഷറര്‍ സ്ഥാനത്തേക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്കെതിരെ മത്സരിക്കുമെന്ന് കരുതിയിരുന്ന കര്‍ണാടയുടെ പ്രതിനിധി ബ്രിജേഷ് പട്ടേല്‍ ഐ.പി.എല്‍ ചെയര്‍മാനാകും. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതില്‍ വിവിധ സംസ്ഥാന പ്രതിനിധികള്‍ ചേര്‍ന്ന് സമവായത്തിലെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഒഴിവാകുന്നത്. ഈ മാസം 23നു നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here