ഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

ഇന്നലെ മേഖല തിരിച്ചു നടന്ന വിശദമായ യോഗത്തിലും രാഹുല്‍ ഗാന്ധി തുടരണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി തുടരാന്‍ തയാറായില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ രാജി പാര്‍ട്ടി അംഗീകരിച്ചത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതി സോണിയയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാള്‍ അധ്യക്ഷനാകണമെന്ന രാഹുല്‍ നിര്‍ദേശം തള്ളിക്കൊണ്ടാണ് സോണിയ ഗാന്ധി വീണ്ടും ആ ചുമതലയില്‍ എത്തുന്നത്. 19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണ് സ്ഥാനം ഒഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here