നാലിലധികം നോട്ടിടപാട് നടത്തുന്നതിന് ബാങ്കുകളില്‍ പ്രത്യേക ചാര്‍ജ്

0
4

ഡല്‍ഹി:  മാസം നാലിലധികം നോട്ടിടപാട് നടത്തുന്നതിന് സ്വകാര്യ ബാങ്കുകള്‍ ബുധനാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങി. ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതമാണ് ഈടാക്കുക. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളാണ് ചാര്‍ജ് ഈടാക്കുന്നത്. നോട്ടില്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവിലാണ് നടപടി. ഇതുസംബന്ധിച്ച് ബാങ്കുകള്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. ആദ്യ നാലു ഇടപാടുകള്‍ സൗജന്യമായിരിക്കും. സേവിംഗ്, ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം, പിന്‍വലിക്കല്‍ തുടങ്ങിയവയ്ക്ക് ഇവ ബാധകമായിരിക്കുമെന്ന് സര്‍ക്കുകലറുകളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here