ഡല്‍ഹി: സി.പി.എമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞെന്ന സ്വയംവിലയിരുത്തലുമായി സി.പി.എം. ഒറ്റയ്ക്ക് ശക്തിപ്പെടാന്‍ സാധിച്ചിട്ടില്ല. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കാത്തത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഇത് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് യച്ചൂരി പറഞ്ഞു. യുവാക്കളെ നേതൃനിരയിലേക്കു ഉയര്‍ത്തുന്നതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങള്‍ക്കു ് പ്രായപരിധി നിര്‍ബന്ധമാക്കുന്നത് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു.

നിലവില്‍ ബംഗാളില്‍ 60 വയസിന് മുകളിലുള്ളവരെ പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ എടുക്കുന്നില്ല. 75 വയസ് പിന്നിട്ടവരെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഇത് എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here