ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പിക്ക് എയര്‍ ഇന്ത്യയുടെ വിലക്ക്

0
1

മുംബൈ: എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പി. രവീന്ദ്ര ഗായക്വാഡിന് ഇനി എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറാനാകില്ല. രവീന്ദ്ര ഗായക്വാഡിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തി.

വ്യാഴാഴ്ച രാവിലെ പൂനൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ച വിമാനത്തിലാണ് കൈയാങ്കളിയുണ്ടായത്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയിട്ടും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നതാണ് എം.പിയെ പ്രകോപിപ്പിച്ചത്. വിമാനത്തില്‍ ബിസിനസ് ക്ലാസ് ഇല്ലെന്നു ജീവനക്കാര്‍ വിശദീകരിച്ചത് ഗായക്വാഡ് അംഗീകരിച്ചതുമില്ല. ഡല്‍ഹിയിലെത്തിയപ്പോള്‍ എം.പി. ഇറങ്ങാന്‍ വിസമ്മതിച്ചു. അനുനയിപ്പിക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യാ ഡെപ്യൂട്ടി ക്രൂ മാനേജര്‍ സുകുമാറിനാണ് മര്‍ദ്ദനമേറ്റത്. ചെരുപ്പുകൊണ്ട് പലതവണ എം.പി അടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here