ഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ, ഉപയോഗിക്കാതെ കിടക്കുന്ന വാതകക്കിണറില്‍ നിന്ന് പ്രകൃതി വാതകം മോഷ്ടിച്ച റിലയന്‍സിന് കേന്ദ്രസര്‍ക്കാര്‍ പതിനായിരം കോടി രൂപ (10,34,70,17,25,00 രൂപ) പിഴ ചുമത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(ആര്‍ഐഎല്‍) നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു.

ഒഎന്‍ജിസിക്ക് അവകാശപ്പെട്ട കൃഷ്ണ ഗോദാവരി തടത്തിലുള്ള കിണറുകളില്‍ നിന്ന് പ്രകൃതി വാതകം അടുത്തുള്ള റിലയന്‍സിന്റെ കിണറുകളിലേക്ക് വലിക്കുന്നുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രം ജസ്റ്റിസ് എ.പി. ഷാ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ ഇതു ശരിയാണെന്ന് കണ്ടെത്തി. ഈ ബ്‌ളോക്കുകള്‍ റിലയന്‍സും ഭാരത് പെട്രോളിയവും (30 ശതമാനം) നൈകോ (10 ശതമാനം) ചേര്‍ന്നാണ് നടത്തിയിരുന്നത്. അതിനാല്‍ ഇവരും പിഴയുടെ പങ്ക് നല്‍കണം. പിഴത്തുക ഹൈഡ്രോകാര്‍ബണ്‍സ് ഡയറക്ടര്‍ ജനറലാണ് നിശ്ചയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here