ഡല്‍ഹി: ഐഎന്‍എസ് മീഡിയ എന്‍ഫോഴ്‌മെന്റ് കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഇനി എന്‍ഫോഴ്‌സ്‌മെന്റിന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്യാം.

മുന്‍കൂര്‍ ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി പറഞ്ഞു. സിബിഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പി ചിദംബരത്തിന് കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ചിദംബരത്തെ വൈകുന്നേരത്തോടെ തീഹാര്‍ ജയിലിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here