ഡല്‍ഹി: വീട്ടു തടങ്കിലില്‍ കഴിയുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി. ഒരു സുഹൃത്തെന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാന്‍ അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ്.

തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി. രാജ്യത്ത് ഒരു പൗരന്‍ മറ്റൊരാളെ കാണുന്നത് തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here