മംഗളൂരു: സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മാംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാക്‌സോഫോണിശന കര്‍ണാടക സംഗീകത സദസുകളില്‍ വിജയകരമായി അവതരിപ്പിച്ചത് കദ്രിയാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

സാക്‌സോഫോണ്‍ ചക്രവര്‍ത്തി, സാക്‌സോഫോണ്‍ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്മ, സംഗീത വൈദ്യരത്‌ന, നാദകലാനിധി, കലൈമാമണി തുടങ്ങി നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിനുണ്ട്. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയുമുണ്ട്.

ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീതസംവിധായകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here