ഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാപ്പു പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്നും സത്യം പറഞ്ഞതിന് ഒരിക്കലും മാപ്പ് പറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തി. സവര്‍ക്കര്‍ മഹാനായ നേതാവാണെന്നും അപമാനിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജ് റാവുത്ത് എം.പി. ട്വീറ്റ് ചെയ്തു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ ബഹുമാനിക്കുന്നു. ദയവായി വീര സവര്‍ക്കറിനെ അപമാനിക്കരുത്. ബുദ്ധിമാന്മാരായ ആളുകളോട് അധികമായി പറയേണ്ടതില്ലെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here